08 May, 2024 09:55:27 AM


ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞ് അപകടം; 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്



ബം​ഗ​ളൂ​രു: മൈ​സൂ​രു സാ​ലി​ഗ്രാ​മി​ൽ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ്റ്റി​യ​റി​ങ്ങി​നു​ണ്ടാ​യ ത​ക​രാ​റാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണം. കെ.​ആ​ർ. ന​ഗ​ർ-​സാ​ലി​ഗ്രാ​മ റോ​ഡി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ന്റെ മു​ൻ​ഭാ​ഗം ച​ളി​യി​ൽ പൂ​ണ്ടാ​ണ് നി​ന്ന​ത്.  യാ​ത്ര​ക്കാ​ർ​ പ​​ല​രും ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K