08 May, 2024 12:31:06 PM


സാമ്പത്തിക പ്രതിസന്ധി: സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും; പെൻഷൻ പ്രായം ഉയർത്താൻ നീക്കം



തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്താൻ നീക്കം. 2024-25 സാമ്പത്തിക വർഷത്തിൽ 25000 ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നത്. ഇവരിൽ ഇരുപതിനായിരം പേർ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ഒരാൾ വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. ഇരുപതിനായിരം പേർക്കുള്ള തുക നൽകാൻ 8000 കോടിയോളം വേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കടമെടുത്താൽ പോലും തികയാത്ത അവസ്ഥയാണുള്ളത്.  അതിനാൽ പെൻഷൻ പ്രായം ഉയർത്തുന്നത്തിനുള്ള നീക്കത്തെ കുറിച്ച് സർക്കാർ ആലോചന തുടങ്ങിയത്.

പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരിക. അതിനാൽ പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് കരുതുന്നത്. ഇതേ സംബന്ധിച്ച് നിർണായക നടപടികൾ ധനകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട്. പെൻഷൻ പ്രായം ഉയർത്തുകയോ അടുത്ത സാമ്പത്തിക വർഷം വിരമിക്കുന്ന രീതിയിൽ  ഏകീകരണമോ ആണ് സർക്കാർ ആലോചനയിൽ. നിലവിൽ കടമെടുത്താണ് കേരളം മുന്നോട്ട് പോകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K