19 December, 2023 04:32:36 PM


കാസർഗോഡ് ഒന്നരവയസുകാരി കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് മരിച്ചു



കാസർഗോഡ്: കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു. കാസർഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിക്കുകയായിരുന്നു. തുടർന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെ ഇന്ന് രാവിലെ‌  മരണം സംഭവിക്കുകയായിരുന്നു. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K