12 May, 2024 11:32:04 AM


അനധികൃത ഖനനം; മഞ്ചേശ്വരം താലൂക്കില്‍ ആറ് വാഹനങ്ങള്‍ കൂടി പിടികൂടി



കാസർകോട് : കാസർകോട് ജില്ലാ കളക്ടർ കെ . ഇമ്പശേഖറിന്‍റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ അനധികൃത ഖനനങ്ങള്‍ക്കെതിരെ മഞ്ചേശ്വരം ഭൂരേഖ തഹസില്‍ദാർ കെ.ജി മോഹൻരാജിന്‍റെ നേതൃത്വത്തില്‍ താലൂക്ക് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ വില്ലേജുകളില്‍ നിന്നായി അനധികൃത ഖനനങ്ങളിലേർപ്പെട്ട ആറ് വാഹനങ്ങള്‍ പിടികൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേർപ്പെട്ട 10 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. അനധികൃത ഖനനങ്ങള്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K