14 May, 2024 04:24:49 PM


തമിഴ്നാട്ടിൽ മൂന്ന് വിദ്യാർഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വിദ്യാ‍ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു. കരൂ‍‍‍ർ ജില്ലയിലെ ആണ്ടൻകോവിൽ പഞ്ചായത്തിലാണ് ദാരുണസംഭവം. അശ്വിൻ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കൾ  പൊലീസിൽ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരൂ‍‍ർ സ‍ർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോ‍ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം . പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K