15 May, 2024 11:01:31 AM


ട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം



കോയമ്പത്തൂര്‍: ട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം. ക്ലീനിംഗ് സ്റ്റാഫ് ടിടിഇ യെ കയ്യേറ്റം ചെയ്തു. ബിലാസ്പൂര്‍ -എറണാകുളം എക്‌സ്പ്രസിലാണ് സംഭവം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിടിഇക്കു നേരെയുള്ള അക്രമണം ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K