15 May, 2024 04:49:26 PM
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി
മുബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിലെ പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്.
ഇന്ന് പുലർച്ചെ കപ്ഡെയുടെ മഹാരാഷ്ട്രയിലെ ജൽഗാവിലെ വീട്ടിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ച് കഴുത്തിൽ വെടിവെച്ചാണ് ആത്മഹത്യ ചെയ്തത്. സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ് കപ്ഡെ. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.