16 May, 2024 10:53:39 AM
ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം; പിടിയിലായ 2 യുവാക്കളുടെ കൈവശം കഞ്ചാവ്

പാലക്കാട്: ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചു. ബെംഗളുരു - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലാണ് ആക്രമണം നടന്നത്. ഒറ്റപ്പാലത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. കൊല്ലം സ്വദേശി അശ്വിനാണ് ടിടിഇമാരെ ആക്രമിച്ചത്. മനോജ് വർമ്മ, ഷമ്മി എന്നിവർക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. അശ്വിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിക്കിൻ്റെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തു. ഇരുവരേയും റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.