18 May, 2024 10:45:30 AM
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു
ഗുരുഗ്രാം: ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു. ഇരുപതിലേറെപ്പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. നൂറ് ജില്ലയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം. കുണ്ടലി മനേസര്‍ പല്‍വാല്‍ എക്‌സ്പ്രസ് വേയില്‍ രണ്ടു മണിയോടെയാണ് ബസ്സിനു തീടിപിച്ചത്. അറുപതോളം പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പഞ്ചാബില്‍നിന്നും ചണ്ഡിഗഢില്‍നിന്നുമുള്ള യാത്രക്കാര്‍ മഥുര - വൃന്ദാവന്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു.