18 May, 2024 03:53:39 PM


സുരക്ഷാവേലി മറികടന്ന് ട്രാൻസ്ഫോമറിൽ കയറി; ഷോക്കേറ്റ് തെറിച്ചുവീണ 45കാരൻ മരിച്ചു



കാഞ്ഞങ്ങാട് : നഗരത്തിലെ ട്രാൻസ്ഫോമറിൽ കയറി യുവാവ് ആത്മഹത്യ ചെയ്തു.കൊല്ലം സ്വദേശി ഉദയൻ (45) എന്നയാളാണ് മരിച്ചത്.  ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് കയറുകയായിരുന്നു ഉദയൻ. ഷോക്കേറ്റ് തെറിച്ചുവീണ ഉദയനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K