20 May, 2024 08:20:00 AM
അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാർക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അട്ടപ്പാടി സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി തടസമുണ്ടായിട്ടുണ്ട്. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അഗളി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് കാറിൽ പടർന്ന തീ അണച്ചത്.