20 May, 2024 05:35:57 PM
തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അന്യസംസ്ഥാന തൊഴിലാളി

പത്തനംതിട്ട: വായ്പൂരിൽ അന്യസംസ്ഥാന തൊഴിലാളി റോഡിലൂടെ വന്ന കാർ അടിച്ച് തകർത്തു. വായ്പൂര് കുളങ്ങരക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായപ്പോഴാണ് അതുവഴിയെത്തിയ കാർ അടിച്ചുതകർത്തത്. പ്രകോപിതനായ ഒരു അന്യസംസ്ഥാന തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ് പരാതി. വായ്പൂര് സ്വദേശി സാലി ഖാന്റെ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. പരാതിയെ തുടർന്ന് പെരുമ്പെട്ടി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു