21 May, 2024 01:29:04 PM
ബിഹാറില്‍ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, 2 പേര്‍ ഗുരുതരാവസ്ഥയില്‍
പട്‌ന: ബിഹാറില്‍ വെടിവെപ്പ്. ഛപ്രയിലെ ഭിഖാരി താക്കൂര്‍ ചൗക്കിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന് വെടിവെപ്പിലേക്കെത്തിയത്. പോളിംഗ് ദിനം ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഘര്‍ഷം. പ്രദേശത്ത് രണ്ട് ദിവസം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.
പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെച്ചപ്പെട്ട ചികിത്സക്കായി പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പട്‌ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.