21 May, 2024 02:50:28 PM


നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി



പാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നു. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. 25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K