21 May, 2024 03:02:03 PM
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചു; നിയന്ത്രണം വിട്ട കാർ 6 വാഹനങ്ങളില്‍ ഇടിച്ച് അപകടം
പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപം ആറ് വാഹനങ്ങളില്‍ ഒരേ കാറിടിച്ച് അപകടം. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. എന്നാല്‍ ആരുടെയും നില അപകടകരമല്ല. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട കാറാണ് തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ചത്. റോഡിലിട്ട് കാര്‍ തിരിക്കുന്നതിനിടെ വന്ന ബൈക്കില്‍ ആദ്യം കാറിടിച്ചു. ഈ അപകടമൊഴിവാക്കാൻ പെട്ടെന്ന് കാര്‍ വെട്ടിക്കാൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ബൈക്കിലിടിച്ചു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാളിപ്പോയി ഓട്ടോയും കാറും ബൈക്കും അടക്കം ആറ് വാഹനങ്ങില്‍ തട്ടുകയായിരുന്നു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.