22 May, 2024 06:09:31 PM
കെജ്രിവാളിനെ കൊല്ലുമെന്ന് മെട്രോ ചുവരിൽ ഭീഷണി സന്ദേശം; യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുവരെഴുത്ത്. പട്ടോല്‍ നഗര്‍, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് കെജ്രിവാളിന് എതിരെ ഭീഷണി സന്ദേശമെഴുതി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുതിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. യു.പി ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്.
മെട്രോ അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ആളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തമല്ല. എന്നാല്‍ കെജ്രിവാളിനെ വധിക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു.