24 May, 2024 12:20:34 PM


നടി ഹേമ ഉള്‍പ്പടെ 86 പേര്‍ നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം



ബംഗളൂരു: നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത തെലുങ്ക് നടി ഹേമ മയക്കുമരുന്ന് ഉപയോഗിച്ചതിന് സ്ഥിരീകരണം. ഹിമ ഉള്‍പ്പടെ 86 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലഹരി ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.

ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. 73 പുരുഷന്മാരും 30 സ്ത്രീകളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. നിശാ പാര്‍ട്ടിയില്‍ നിന്ന് 14.40 ഗ്രാം എംഡിഎംഎ പില്‍സ്, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, അഞ്ച് ഗ്രാം കൊക്കെയ്ന്‍, കഞ്ചാവ്, കൊക്കെയ്‌നില്‍ പൊതിഞ്ഞ 500 രൂപ എന്നിവയും പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K