25 May, 2024 11:37:20 AM
കഞ്ചിക്കോട് മരച്ചില്ല വെട്ടുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
പാലക്കാട്: കഞ്ചിക്കോട് ചുള്ളിമട പേട്ടക്കാട് മരച്ചില്ല വെട്ടുന്നതിനിടെ ഇലക്‌ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി ശക്തിവേൽ (വിജയ് 45) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരച്ചില്ലകൾ വെട്ടുമ്പോഴായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.