25 May, 2024 04:08:34 PM
വീട് വൃത്തിയാക്കാനെത്തിയപ്പോള്‍ മുരള്‍ച്ച; ഗൂഡല്ലൂരിൽ അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി
ഗൂഡല്ലൂർ: ചേമുണ്ഡിയിൽ അടച്ചിട്ട വീട്ടിൽ പുള്ളിപ്പുലി കുടുങ്ങി. ചേമുണ്ഡി കുന്നേൽ വീട്ടിൽ പരേതനായ പാളിയം പാപ്പച്ചൻ്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി സമീപവാസികൾ അറിയുന്നത്.
പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിയുന്നത്. ചിന്നമ്മ വീട്ടിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ വീട് വൃത്തിയാക്കാനെത്തിയവരെ കണ്ട് പുലി മുരണ്ടതോടെയാണ് ഉള്ളിൽ പുലിയുള്ളതായി മനസിലായത്. ജനാല തുറന്ന് പുലിയുണ്ടെന്ന് ഉറപ്പു വരുത്തിയ സമീപവാസികൾ തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. പുലി കുടുങ്ങിയതറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.