26 May, 2024 09:38:16 AM


തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു; യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം



ലഖ്നൗ: ഉത്തർപ്രദേശിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഷാജഹാൻപുരിലെ ഖുതാറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. കല്ലുകളുമായി പോകുകയായിരുന്ന ട്രക്ക് നിർത്തിയിട്ടിരുന്ന ബസിൽ ഇടിച്ച് മറിയുകയായിരുന്നു. പൂർണ​ഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികിൽ നിർത്തിയിട്ട സമയത്താണ് കല്ലുമായി വരികയായിരുന്ന ട്രക്ക് വന്നിടിച്ചത്. ഈ സമയത്ത് തീർഥാടകരിൽ ചിലർ ഭക്ഷണം കഴിക്കാനായി ധാബയിലായിരുന്നു. മറ്റുള്ളവർ ബസിലും. സീതാപുരിൽ നിന്നുള്ള ജെത ​ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K