27 May, 2024 05:45:24 PM


കണ്ണൂരിൽ വീട്ടില്‍ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു; അന്വേഷണം



കണ്ണൂർ: കണ്ണൂർ മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്. ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K