28 May, 2024 10:17:54 AM


കർണാടകയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു



ബംഗളൂരു : കർണാടകത്തിലെ കോലാറിൽ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീറാണ് (43) മരിച്ചത്. ഒപ്പം സഞ്ചരിച്ച തട്ടാൻകുന്നിലെ ചോലക്കൽ ജുനൈദിനു പരുക്കേറ്റു. പഴക്കച്ചവടക്കാരായ ഇരുവരും മാങ്ങ എടുക്കാൻ പോയതായിരുന്നു. സബീറാണ് വാഹനം ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുനൈദിന്റെ പരിക്ക് നിസ്സാരമാണ്. ഭാര്യ: സജ്ന. മക്കൾ: ഹന്ന മറിയം, ഹയ മറിയം, ഹൈദിൻ മുഹമ്മദ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K