22 December, 2023 09:38:09 AM


കോന്നിയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്



പത്തനംതിട്ട: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K