30 May, 2024 03:31:47 PM


പത്തനംതിട്ടയില്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു



പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K