04 June, 2024 02:03:08 PM


തിരുവനന്തപുരത്ത് തരൂർ ലീഡ് വീണ്ടും ഉയർത്തി; കോട്ടയത്ത്‌ യുഡിഎഫ് ലീഡ് 80000 കടന്നു



കോട്ടയം : കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് മുക്കാൽ ലക്ഷമായി ഉയർത്തി. 80482 വോട്ടുകളുടെ ലീഡ് ആണിപ്പോൾ ഉള്ളത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തി.
യുഡിഎഫ് - 308198
എൽഡിഎഫ് - 232739
എൻഡിഎ - 140057

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് വീണ്ടും ഉയർത്തി. 15100  വോട്ടുകൾക്കാണ് ഇപ്പോൾ അദ്ദേഹം മുമ്പിൽ എത്തിയത്. പൂന്തുറ, പൂവ്വാർ, കോവളം, നേമം തുടങ്ങിയ സ്ഥലങ്ങളിലെ വളരെ കുറച്ച് വോട്ടുകൾ കൂടി മാത്രമാണ് ഇനി എണ്ണാനുള്ളത്.

മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ ലീഡ് 10002 ആയി.
യുഡിഎഫ് - 347753
എൽഡിഎഫ് - 337751
ബൈജു കലാശാല - 135625

ആറ്റിങ്ങലിൽ ഫലം ഫോട്ടോ ഫിനിഷിലേക്ക്. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ഇപ്പോൾ 1211 വോട്ടുകൾക്ക് മുമ്പിലാണ്. 

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ആൻ്റോ ആൻ്റണി ലീഡ് ഉയർത്തി. 41241 വോട്ടുകളുടെ ലീഡ് ആണിപ്പോൾ ഉള്ളത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തി.
യുഡിഎഫ് - 207378
എൽഡിഎഫ് - 166137
എൻഡിഎ - 130033


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K