05 June, 2024 08:53:43 AM


സിപിഐഎംന്‍റെ സംസ്ഥാന നേതൃയോഗം ഇന്ന്‌; കനത്ത തോൽവി പരിശോധിക്കും



തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോൽവി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിൻെറ തീരുമാനം. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാൽ ജൂൺ പത്തിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേരുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാനായില്ല എന്നതാണ് സിപിഐഎമ്മിനെ കുഴക്കുന്നത്. ഒപ്പം കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതും വലിയ ആഘാതമായി. തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശങ്ങൾ ഉൾക്കൊളളുകയും തോൽവിയിലേക്ക് നയിച്ച കാരണങ്ങൾ വിലയിരുത്തുകയും ചെയ്യുക അനിവാര്യമാണ്.ഇതിന് വേണ്ടിയാണ് അഞ്ച് ദിവസം നീളുന്ന സംസ്ഥാന നേതൃ യോഗങ്ങൾ വിളിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K