07 June, 2024 01:00:12 PM


നീലേശ്വരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം



നീലേശ്വരം: നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിട്ടിച്ച് വിദ്യാർഥി മരിച്ചു. ചിറപ്പുറം ആലിൻകീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു(19) വാണ് മരിച്ചത്. കയ്യൂർ ഐടിഐയിലെ വിദ്യാർഥിയാണ്. ആലിൻകീഴിലെ അമ്മ വീട്ടിൽ താമസിച്ച്‌ പഠിക്കുകയായിരുന്നു. ഇന്നു രാവിലെ ഐടിഐയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K