08 June, 2024 02:37:06 PM


മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കണം, എന്നെപ്പോലൊക്കെ ആയാൽ പറ്റുമോ?- വെള്ളാപ്പള്ളി



ആലപ്പുഴ: മുഖ്യമന്ത്രി പ്രസ്താവനകളിൽ സൂഷ്മത പുലർത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പ്രസ്താവനയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ചോരയ്ക്ക് കൊതിക്കുന്ന ഒരുപാടാളുകൾ ചുറ്റുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ലെന്ന മാർ കൂറിലോസിന്റെ പരാമർശമാണ് സർക്കാരിനെ കുലുക്കിയത്. ഇതിന്, പുരോഹിതന്മാരിലും വിവരദോഷികളുണ്ടാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടി അതിലേറെ വിവാദമായി. ഈ പരാമർശത്തോടാണ് വെള്ളാപ്പള്ളി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി താനിരിക്കുന്ന സ്ഥാനം പരിഗണിക്കണമെന്നും തന്നെപ്പോലെയുള്ള സാധാരണക്കാരുടെ ഭാഷയല്ല മുഖ്യമന്ത്രി ഉപയോഗിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

"കുറച്ചു കൂടി സൂഷ്മത മുഖ്യമന്ത്രി ആ പറഞ്ഞതിൽ വേണമായിരുന്നു. ഒരു പുരോഹിതനെ കുറിച്ച് മുഖ്യമന്ത്രി പൊതുസഭയിൽ പറയുമ്പോൾ സൂക്ഷിച്ച് പറയുന്നതായിരുന്നു നല്ലത്. പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാടാളുകൾ ഇവിടെയുണ്ട്. അതനുസരിച്ച് അദ്ദേഹം പറയേണ്ടതായിരുന്നു. താനിരിക്കുന്ന കസേര നോക്കി വേണം സംസാരിക്കാൻ. അല്ലാതെ ഞാൻ പറയുന്നത് പോലെ മുഖ്യമന്ത്രി പറഞ്ഞാൽ ശരിയാകുമോ?" വെള്ളാപ്പള്ളി ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K