24 December, 2023 09:29:04 AM


ചേര്‍ത്തലയില്‍ 13കാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



ആലപ്പുഴ: ചേര്‍ത്തലയില്‍ 13 വയസുകാരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി ബിനീഷ് കുമാറിന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്.

ഇന്നലെ ഉച്ച കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K