14 June, 2024 05:19:22 PM
ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: പാലക്കാട് ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.