24 December, 2023 09:32:47 AM


തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു



തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാന്‍ (22) ആണ് മരിച്ചത്. ശനി രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിന് മുന്‍പിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

രണ്ടു ബൈക്കുകളിലായി നാല് പേരുണ്ടായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടന്‍ (35) മരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് അറഫാന്‍ മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K