15 June, 2024 11:13:47 AM


'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല'; കണ്ണൂരിലും കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ



കണ്ണൂർ: കണ്ണൂരിലും കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് സമീപത്താണ് ബോർഡ് സ്ഥാപിച്ചത്. 'കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ' എന്ന പേരിലാണ് ബോർഡ്. 'നയിക്കാൻ നായകൻ വരട്ടെ, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങൾ പോരാട്ടത്തിൽ വെട്ടേറ്റ് വീണതെന്നും ബോർഡിൽ പറയുന്നു. 

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത്‌ കെ മുരളീധരനെ അനുകൂലിച്ച് പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണിത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലക്സിൽ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K