15 June, 2024 03:15:03 PM


ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു; ഒരു ജവാന് വീരമൃത്യു



റായ്പൂര്‍: ഛത്തീസ്ഗഡിലെ അബുജ്മറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടു ദിവസമായി നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.

നാരായണ്‍പുര്‍, ബീജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളിലായി പരന്നു കിടക്കുന്ന വനപ്രദേശമാണ് അബുജ്മര്‍, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും ആളുകള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപകമാണ്. നാരായണ്‍പുര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെയാണ് അബുജ്മര്‍ വനത്തിനുള്ളില്‍ വെടിവയ്പുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K