24 December, 2023 02:54:36 PM


വിനോദയാത്രയ്ക്ക് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു



തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്.

ടൂറിന് പോകാൻ പണം നൽകാത്തതിനാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K