17 June, 2024 11:07:13 AM


ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു; രണ്ടുപേർ പോലീസിന്‍റെ പിടിയിൽ



റാഞ്ചി: ഝാർഖണ്ഡിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിങ്ബും ജില്ലയിൽ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ടൊന്റോ, ​ഗൊയിൽകെര മേഖലയിലായിരുന്നു സംഭവം. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും ഐ.ജി. ഹമോർ വി.ഹോംങ്കർ പറഞ്ഞു.

രണ്ടുദിവസം മുൻപ് ഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

ജില്ലാ റിസര്‍വ് ഗാര്‍ഡ്‌സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തില്‍ നാരായണ്‍പുര്‍, കൊണ്ടഗാവ്, കാങ്കേര്‍, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികള്‍ക്കെതിരായ സംയുക്ത ഓപ്പറേഷന്‍ നടന്നിരുന്നത്. മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K