17 June, 2024 12:45:05 PM
മാഹിയിൽ കാണാതായ 13 വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂമാഹി: ന്യൂമാഹിയില്‍ ഇന്നലെ രാവിലെ മുതൽ വീട്ടിൽ നിന്നും കാണാതായ 13 വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. തമിഴ്‌നാട് സ്വദേശി പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകൾ പവിത്രയാണ് മരിച്ചത്
ന്യൂമാഹി എംഎം ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മയ്യഴിപ്പുഴക്ക് സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിലാണ് 10 വർഷമായി ഇവർ താമസിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗം കൂടിയതിനെ തുടർന്ന് കുട്ടിയെ വീട്ടുകാർ വഴക്കുപറഞ്ഞിരുന്നു. പിന്നാലെ കുട്ടി വീട് വിട്ടിറങ്ങുകായിയരുന്നു. കുട്ടിയെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടത്