18 June, 2024 11:19:48 AM


കോഴി ഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു; ഫാം ഉടമ കസ്റ്റഡിയിൽ



പാലക്കാട്: കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ്  സംഭവം. പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. 
രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്.

സാധാരണയായി പാല്‍ കൊണ്ടുപോയി കൊടുത്തശേഷം പറമ്പിൽ നിന്നും പുല്ലരിഞ്ഞശേഷമാണ് വീട്ടില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, വൈകുന്നേരമായിട്ടും പാറുക്കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. ഇന്നലെ രാത്രി 11 ഓടെയാണ് കോഴി ഫാമിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K