25 December, 2023 09:15:14 AM


നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്



പത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K