20 June, 2024 01:16:39 PM


എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്



ചെങ്ങന്നൂർ:  എം സി റോഡിൽ  ചെങ്ങന്നൂരിനും പന്തളത്തിനു മദ്ധ്യേ മാന്തുകയിൽ വീണ്ടും വാഹനാപകടം. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന ഹോം അപ്ലയൻസസ് വിതരണം ചെയ്യുന്ന ട്രാവലറും എതിർദിശയിൽ നിന്നും പാൽ കയറ്റി വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ട്രാവലറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം  എന്നു സംശയിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K