24 June, 2024 09:46:49 AM


വയനാട്ടില്‍ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍; ശരീരത്തില്‍ മുറിവുകളുണ്ടെന്ന് വനംവകുപ്പ്



വയനാട്: കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്. കടുവയുടെ രണ്ടു പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള കടുവയെ മൃഗശാലയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

കേണിച്ചിറയില്‍ മൂന്നു ദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ രാത്രി 11 മണിയോടെ കൂട്ടിലായത്. താഴേക്കിഴക്കേതില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ വച്ച കെണിയിലാണ് ഇത് കുടുങ്ങിയത്. മൂന്നു ദിവസത്തിനുള്ളില്‍ കടുവ 4 പശുക്കളെയാണ് കൊന്നത്. തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K