26 December, 2023 09:03:14 AM
റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു ; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. എന്നാല്‍ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകൾ പരിശോധനകള്‍ക്ക് ശേഷം ബസ് സര്‍വീസ് തുടരാന്‍ അനുവദിച്ചു.
പെര്‍മിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞ മാസം 24 നായിരുന്നു റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റോബിന്‍ ബസ് വിട്ടുകൊടുത്തത്.