29 June, 2024 08:52:25 AM


മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; 7 പേർക്ക് ദാരുണാന്ത്യം



മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. മുംബൈ – നാഗ്പുർ എക്സ്പ്രസ് വേയിൽ ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറുകളിലൊന്ന്, സമീപത്തെ പെട്രോൾ പമ്പിലേക്ക് ക‍യറ്റാനായി തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും സമയത്തേക്ക് തടസപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K