29 June, 2024 12:06:57 PM


പടക്കശാലയിൽ സ്ഫോടനം: രണ്ട് നിർമാണ യൂണിറ്റ് പൂർണമായും തകർന്നു; 4 മരണം



ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ​ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നു സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K