29 June, 2024 03:32:51 PM


പഞ്ചാബിലെ ഹോഷിയാർപൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: നാലു പേർ മരിച്ചു



ഹോഷിയാർപൂർ:  പഞ്ചാബിലെ ഹോഷിയാർപൂരിൽ തണ്ട റോഡിൽ അദ്ദ സരണിന് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് പെട്രോൾ പമ്പിന് സമീപം അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. കാറിലെ യാത്രക്കാർ താണ്ടയിൽ നിന്ന് ഛണ്ഡിഗഡിലേക്കും ട്രക്ക് ഹോഷിയാർപൂരിൽ നിന്ന് തണ്ടയിലേക്കും പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അമൃത്സർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940