01 July, 2024 10:15:30 AM


മലവെള്ളപ്പാച്ചിലില്‍ പാറയില്‍ പരസ്പരം കെട്ടിപ്പിടിച്ച് ഏഴംഗ കുടുംബം; ഒഴുക്കില്‍പ്പെട്ട് 3 മരണം, 2 കുട്ടികര്‍ക്കായി തിരച്ചില്‍



മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാല വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു കുട്ടികളെ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അദ്നാന്‍ അന്‍സാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്.

ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അവധിദിവസം ആഘോഷിക്കാന്‍ എത്തിയ പൂനെ സിറ്റിയിലെ സയ്യദ് നഗറിലെ ഏഴംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു

കുടുംബം അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശക്തമായ ഒഴുക്കില്‍ ഒരു പാറയില്‍ നില്‍ക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. എന്നാല്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K