02 July, 2024 03:34:05 AM


മാന്നാറിൽ നദിയിലേക്ക് ചാടിയ യുവതിയെ കാണാതായി: തിരച്ചിൽ ഇന്നും തുടരും



മാവേലിക്കര : തിരുവല്ല - കായംകുളം സംസ്ഥാനപാതയില്‍ പമ്പയാറിന് കുറുകെയുള്ള, മാന്നാർ പന്നായി പാലത്തില്‍ നിന്ന് യുവതി നദിയിലേക്ക് ചാടി. വൈകീട്ട് വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. 

മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണപിള്ളയുടെ മകള്‍ ചിത്ര (35)യാണ് തിങ്കളാഴ്ച രാവിലെ 11.30 ഓടു കൂടി പമ്ബയാറ്റിലേക്ക് ചാടിയത്. 
പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ചിത്ര. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കള്‍ പറയുന്നത്. 

ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാരും പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘവും സ്കൂബ ടീമും വൈകുംവരെ തിരച്ചില്‍ നടത്തിയെങ്കിലും ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും പ്രതികൂലമായി. ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു. 

രഞ്ജിത്താണ് ചിത്രയുടെ ഭർത്താവ്. ആറു വയസുകാരിയായ റദിക ഏക മകളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K