26 December, 2023 02:28:48 PM


പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണവുമായി വനംവകുപ്പ്

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേയ്ക്ക് കയറിപോകുന്നതായി പൊലീസുകാർ കണ്ട ഉടൻ തന്നെ പൊലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു.

അതേസമയം സ്ഥലത്തെത്തിയ വനംവകുപ്പ് പുള്ളിപ്പുലിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പ്രദേശം. അതേസമയം അവധി പ്രമാണിച്ച് പൊന്മുടിയിൽ വിനോദ സഞ്ചരികൾ ധാരാളമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുള്ളിപ്പുലിയെ കണ്ടത് കൂടുതൽ ആശങ്ക ഉയർത്തുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K