26 December, 2023 06:58:44 PM


ലൊക്കേഷൻ ചോദിച്ചെത്തി; വീട്ടില്‍ അതിക്രമിച്ച്‌ കയറി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



തിരുവനന്തപുരം : 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. അയിരൂരിലാണ് സംഭവം. പൂജപ്പുര സ്വദേശി ഗോകുൽ(20) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് പെൺകുട്ടിയെ പരിചപ്പെട്ടത്. പെൺകുട്ടിയുടെ വീടിന്‍റെ ലൊക്കേഷൻ ചോദിച്ച് മനസ്സിലാക്കിയായിരുന്നു പ്രതി സ്ഥലത്ത് എത്തിയത്.

പ്രതി വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി നഗ്ന ഫോട്ടോയും വീഡിയോയും കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ വീഡിയോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോക്‌സോ ഐടി ആക്ടുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K