07 July, 2024 03:47:44 PM


കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാരും ആറ് ഭീകരവാദികളും കൊല്ലപ്പെട്ടു



ജമ്മു: ജമ്മു കശ്മീരിലെ കുല്‍ഗാം പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ആറ് ഭീകരവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറടക്കം ഉണ്ടെന്നാണ് സൈന്യം സ്ഥിരീകരിക്കുന്നത്. വടക്കന്‍ ജമ്മുവിലെ കുല്‍ഗാം പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ നുഴഞ്ഞുകയറുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941