07 July, 2024 08:33:20 PM


ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്ക്; കായംകുളത്ത് ഏഴാം ക്ലാസ്സുകാരന്‍ തൂങ്ങി മരിച്ചു



കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചൻ - സിന്ധു ദമ്പതികളുടെ മകൻ ആദിത്യനാണ് (12) മരിച്ചത്.  ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. 

ആദിത്യൻ ടി വി കാണാതിരിക്കുന്നതിന് വേണ്ടി അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ പല തവണ നിർബന്ധിച്ച് ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ അമ്മയോട് പിണങ്ങി മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദിത്യൻ പുല്ലു കുളങ്ങര എൻ ആർ പി എം എച്ച് എസ്. എസ് ലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. സഹോദരൻ അശ്വിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംസ്കാരം നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K